ഗുരു പറഞ്ഞത്‌

ഗുരുവിന്റെ മൊഴികളിൽ

സത്യാക്ഷരങ്ങളുടെ

പ്രളയം തന്നെ ഉണ്ടായിരുന്നതായി

അയാൾ ഓർത്തു.

കലയുടെ, സാഹിത്യത്തിന്റെ, ശൈശവം

നിഷ്‌കപടമാണ്‌,

കൗമാരം മദിരമയം.

അതിന്റെ യൗവനം

മാംസഭോജനവും,

വാർദ്ധക്യം അസൂയയുമാണ്‌.

അയാൾക്ക്‌ വിസ്‌മയം തോന്നി-

കലയുടെ ബാല്യത്തെപ്പറ്റി

ഗുരുവൊന്നും പറഞ്ഞില്ല!

സ്‌നേഹത്തെയധികരിച്ച്‌

ഗുരുപറഞ്ഞതിപ്രകാരമായിരുന്നു,

കാമഗന്ധമേൽക്കാത്ത സ്‌നേഹം

മരീചികയാണ്‌.

മാംസനിബദ്ധമാകുമ്പോഴേ-

രാഗം പുഷ്‌പിണിയാകുന്നുളളൂ.

ബ്രഹ്‌മചര്യയുടെ അതാര്യവസ്‌ത്രം

ഗുരു പിച്ചിച്ചീന്തിയത്‌, സപുത്രിയെ

‘എന്നെ ഏൽപിച്ചുകൊണ്ടായിരുന്നു’.

അതിനാൽ,

ഗുരുവൊരിക്കലും സന്യാസത്തെ

പരാമർശിച്ചിരുന്നില്ല!

Generated from archived content: guru_paranjath.html Author: rafeeq_ramadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English