കാലം
വഴിയരുകിലുളെളാരു
മുളെളടുത്ത്
മാറ്റിയിടാൻ
വേലിയില്ലാ കാലത്ത്….
വഴിപോക്കന്റെ
മുമ്പിൽ ചെറുതാവാൻ
മനസ്സില്ല.
കാലിൽ കൊളളാതെ
ശ്രദ്ധിച്ചു നടക്കാം…?
തീരുമാനം
നെരച്ച മുദ്രാവാക്യങ്ങൾ
പൊടി തട്ടി
തേച്ചു മിനുക്കും നേരം
കൊടി ചോദിച്ചു.
‘ഇന്നെന്താ വല്ല
വഴിതടയലോ മറ്റോ…’
ഹേയ്… നിങ്ങളെ
പെട്ടിയിലടച്ച്
മുദ്ര വെയ്‌ക്കാനാ
കേന്ദ്രകമ്മിറ്റി തീരുമാനം..?
Generated from archived content: poem1_july24_08.html Author: rafeeq-panniayankara