ഒരു ശിശിരകാലം
അവസാനിക്കുകയാണ്.
ഇപ്പോൾ ഹൃദയം വിങ്ങി വീർത്ത്
അധരം കൂമ്പി വിറച്ച്
യാത്രാ മൊഴിയില്ലാതെ
പടിയിറങ്ങുമ്പോൾ
നിന്റെ തേങ്ങലിൻ സ്വരം
ഒരു മഴച്ചീളുപോലെ
നെറ്റിയിൽ പതിക്കുന്നു.
കഴിഞ്ഞ രാത്രിയിലെ
നനഞ്ഞ ചുംബനവും
മുഴുമിക്കാത്ത വാക്കുകളും
നൊമ്പരമായ് എന്റെ കവിളിലൊട്ടുന്നു.
ഇനി… ഞാൻ,
മണൽക്കടലിൻ മദ്ധ്യേ,
ഏകാന്തതയുടെ ദ്വീപിൽ…
വിരഹവേദനയും ചൂടുകാറ്റും
എന്നെ പൊളളിക്കുമ്പോൾ
മനസ്സിൽ കുളിരു പടർത്തുന്നത്
നിന്റെ മിഴികൾ…നിന്റെ മൊഴികൾ…
നിന്നെക്കുറിച്ചുളള ഓർമ്മകൾ..?
Generated from archived content: poem1_dec1.html Author: rafeeq-panniayankara
Click this button or press Ctrl+G to toggle between Malayalam and English