ഭയം

ബാല്യത്തിൽ കാക്കയെ

പേടിയായിരുന്നു…

എന്നിളംകയ്യിൽനിന്നും

അപ്പക്കഷണം കൊത്തി പറക്കുന്ന

കറുത്ത നാശത്തെ

വെറുപ്പായിരുന്നു….

മുറ്റത്തിന്നപ്പുറത്തുനിന്നും

കുരച്ചുതുളളുന്ന തെണ്ടിപ്പട്ടികൾ

കുട്ടിക്കാലത്തെ ഭീതികളിൽ ചിലത്‌…

നെറ്റിയിലുമ്മവെക്കും

മഴത്തുളളിക്കിലുക്കം ഇഷ്‌ടമായിരുന്നു…

എങ്കിലും,

ഇടിമുഴക്കം… മിന്നൽപിണറുകൾ

മനസ്സിനുളളിൽ ആധിയായ്‌

ദുന്ദുഭിനാദമുയർത്തുമ്പോൾ

നേർത്ത താരാട്ടിന്റെ ഈണം…

അമ്മയുടെ സാന്ത്വന സ്‌പർശം.

പിന്നീടെപ്പോഴാണു പേടിയുടെ

മഞ്ഞുമലകൾ തകർന്നലിഞ്ഞ്‌…

കാക്കയൊരു സാധുജീവിയെന്നും

കുരയ്‌ക്കുംപട്ടി കടിക്കില്ലെന്നുമുളള

ആശ്വാസങ്ങളിൽ മനസ്സമർന്നപ്പോൾ

ഉൽക്കണ്‌ഠയുടെ പുതുനാളങ്ങൾ

ഉളളമെരിക്കുന്നു.

കണ്ണിൽ പകയുമായി

തിളങ്ങുന്ന മൂർച്ചകൾ

മണ്ണിനു മേലെ അതിരു തീർക്കുമ്പോൾ

ഇനി ഞാൻ ഭയക്കേണ്ടത്‌

എന്നെത്തന്നെയെന്നുളള

തിരിച്ചറിവുകളിൽ….

Generated from archived content: poem-feb6.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുട്ട്‌, ഉൾക്കാഴ്‌ച
Next articleഒന്നിൽ പലത്‌
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English