ഏറനാടൻ കഥാസ്വയംവരം

നിത്യജീവിതത്തിലെ വ്യക്‌തിപരവും സാംസ്‌ക്കാരികവുമായ ആത്‌മബോധത്തെ സ്വാധീനിക്കുന്ന മാധ്യമമാണ്‌ സാഹിത്യം. ജീവിതത്തിന്റെ സമസസ്‌ത മേഖലകളേയും പ്രപഞ്ചത്തെ തന്നേയും സസൂക്ഷമം വീക്ഷിക്കാനും അവ അനുവാചകനെ അനുഭവിപ്പിക്കുവാൻ കഴിയുന്നവരുമാണ്‌ എഴുകത്തുകാർ. കഥയെഴുത്തിന്‌ വേർതിരിവ്‌ ആവശ്യമല്ലന്നാണ്‌ ഇപ്പോൾ പൊതുവേ ഉയർന്നുവരുന്ന. അഭിപ്രായം. എന്നിരുന്നാലും പെണ്ണെഴുത്തെന്നും ദളിത്‌ സാഹിത്യമെന്നുമൊക്കെ തരം തിരിച്ച്‌ വിവിധ തട്ടുകളിലാക്കി നിർത്തുന്ന സമ്പ്രദായം ഇന്നും മലയാള സാഹിത്യത്തിന്റെ ദുർവിധികളിലൊന്നാണ്‌. കേരളത്തിന്‌ പുറത്തിരുന്നു കൊണ്ട്‌, പ്രത്യേകിച്ച്‌ ഗൾഫ ​‍്‌മേഖലയിൽ ജീവിതമാർഗ്ഗം തേടിയെത്തിയ എഴുതാൻ കഴിവുള്ളവരുടെ രചനകളെ പ്രവാസരചനകളെന്ന്‌ വിളിപ്പേരുടുന്ന പ്രവണതയും ചെറുക്കപ്പെടേണ്ടതു തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും ഗൾഫ്‌ ഭൂമികയിൽനിന്നും മലയാളത്തിന്റെ മുഖ്യ ധാരയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ ചിലരും ഉണ്ടെന്നുള്ളത്‌ മലയാളത്തെ ദൂരെ നിന്നും പ്രണയത്തോടെ മനസ്സിലേറ്റുന്നതിന്റെ അടയാളം തന്നെ.

ഗൾഫെഴുത്തുകാർക്കിടയിൽ ശ്രദ്ധേയരായവരിൽ ചിലരിൽ ഒരാൾ അബു ഇരിങ്ങാട്ടിരിയാണെന്നത്‌ സന്തോഷം പകരുന്നതാണ്‌. എന്നാൽ, അബു ഇരിങ്ങാട്ടിരി പ്രവാസഭൂമിയിലാണെങ്കിലും പ്രവാസം പശ്ചാത്തലമാക്കി നിർമച്ച കഥകൾ ഏറെയുണ്ടെന്ന്‌ തോന്നുന്നില്ല. അതുകൊണ്ടു തന്നെ രചയിതാവ്‌ എവിടെയാണെങ്കിലും കഥയിൽ കോറിയിടുന്ന ജീവിതങ്ങൾ എല്ലായിടത്തും കണ്ടെന്നും വരാം. ഇത്തരം കുറേ ജീവിതങ്ങളുടെ നേർച്ചചിത്രങ്ങളാണ്‌ അബുവിന്റെ ‘സുലൈഖാ സ്വയംവരം’ എന്ന കഥാഗ്രന്ഥത്തിൽ.

ആൽമരമെന്നത്‌ മലയാളിയെ സംബന്ധിച്ചേടത്തോളം മനോഹരമായ ബിംബകൽപ്പനയാണ്‌. ആൽമരം മനുഷ്യന്‌ പ്രദാനം ചെയ്യുന്നത്‌ സ്വച്ഛമായ തണലാണ്‌. ജീവിതത്തിലെ ദുരിതപർവ്വം താണ്ടി പിന്നേയും മനുഷ്യൻ നടന്നെത്തുന്നത്‌ ആൽമരത്തിന്റെ ചുവട്ടിലാവുക എന്നത്‌ ജീവിതത്തിലെ പോലെ തന്നെ കഥയിലും അതൊരു അഭയസങ്കേതമാവുന്നതു കൊണ്ടാണ്‌. അന്യന്റെ ഭ്രാന്തെന്ന അവസ്ഥ നമ്മുടെ ഹൃദയാന്തരാളങ്ങളെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്നത്‌ ഏറെ വർണ്ണിക്കാതെ തന്നെ വല്ലാത്തൊരു നൊമ്പരമാക്കുന്നു ആൽമരം എന്ന കഥ.

സ്‌ത്രീ എന്നും അബലയാണ്‌. പുരുഷ കേന്ദ്രീകൃതമായ മഹാസമൂഹത്തിന്‌ മുമ്പിൽ അവൾ നിസ്സഹായയാകുന്നു. സാമ്പത്തിക പരാധീനതകളും കരളുറപ്പില്ലായ്‌മയുമാണ്‌ പുസ്‌തകത്തിന്റെ പേര്‌ സൂചിപ്പിക്കുന്ന ‘സുലൈഖാ സ്വയമവരം’ എന്ന കഥയിലെ നായികയെ മുത്തച്ഛനോളം പോന്ന ഒരാളെ വേൾക്കാനൊരുങ്ങുന്നതിന്റെ ഹേതുവായിത്തീരുന്നത്‌. വായനക്കാരോട്‌ ചോദ്യമുന്നയിച്ചു കൊണ്ട്‌ കഥ അവസാനിപ്പിക്കുന്ന രീതി ഒരു സംഭവത്തെ വായനാക്കാർ ഓരോരുത്തരും പല രീതിയിൽ നോക്കിക്കാണാനുതകുമെന്നതാണ്‌ ഒരു കാര്യം.

കഥയ്‌ക്കുള്ളിൽ മറ്റൊരു കഥ പറഞ്ഞുകൊണ്ട്‌ ‘ആദ്യത്തെ കഥാരാവ്‌“ ആഖ്യാനത്തിന്റെ പുതുമയിലൂടെ വത്യസ്ഥമായ വായനാനുഭവം സമ്മാനിക്കുന്നു. ഈ കഥയിലെ നുസൈബ എന്ന സ്‌ത്രീയടയാളവും നിസ്സഹായതയുടെ നോവ്‌ പേറുന്നതായി കാണാൻ കഴിയുന്നു.

സ്‌ത്രീയുടെ സമസ്‌ത ഭാവങ്ങളും പല കഥകളിലായി കോറിയിടാൻ എഴുത്തുകാരൻ മനഃപൂർവ്വം ശ്രമിക്കുകയാണെന്നതിന്റെ നേരിയ പ്രതിഫലനമാണ്‌ കാമപൂർത്തീകരണത്തിനായി പരപുരുഷ സന്നിധിയിലേക്ക്‌ ഇറങ്ങുയോടുന്ന റഹിയാന. സ്‌ത്രീവർഗ്ഗത്തിലെ ന്യൂന സമൂഹമാണെങ്കിലും നാമറിയുന്ന കുറേ റഹിയാനമാരുടെ അനന്തരാവസ്‌ഥ കൂടി കഥാന്ത്യത്തിൽ വായനക്കാരൻ പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. അത്തരത്തിലായിരുന്നെങ്കിൽ സ്‌ത്രീ സമൂഹത്തിന്‌ സന്ദേശമായിട്ടെങ്കിലും ’ഉച്ചച്ചൂട്‌‘ എന്ന കഥ വേറൊരു തരത്തിൽ വായിക്കപ്പെടുമായിരുന്നു. ഇതിനോട്‌ കൂട്ടി വായിക്കാൻ പാകത്തിലുള്ള മറ്റൊരു കഥയാണ്‌ ’ഒളിച്ചോട്ടം‘. കേരളീയ കുടുംബത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും ജീവിതഘടനയും മിതഭാഷയിൽ അവതരിപ്പിച്ച്‌ മനോഹരമായി അവസാനിപ്പിക്കുന്നതില രചയിതാവ്‌ വിജയിച്ചിരിക്കുന്നു.

ബോധപൂർവ്വമല്ലെങ്കിലും സാഹചര്യങ്ങൾ പൈതൃകത്തിന്റെ ചില ശീലക്കേടുകളുടെ ആകാശങ്ങളിലേക്ക്‌ നമ്മെ കൊണ്ടെത്തിക്കും അത്തരമൊരവസ്ഥയെ അക്ഷങ്ങളിലൂടെ പകർത്തിയിരിക്കുകയാണ്‌. ’ഔലിയ എന്ന കഥയിലൂടെ. ഈ രചനയോട്‌ ചേർത്തു വായിക്കാൻ പറ്റുന്ന ഒന്നാണ്‌ ‘ഫക്കീറുപ്പാപ്പ’ എന്നതും. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അജ്ഞതയും അന്ധവിശ്വാസവും മുതലടുക്കാൻ കച്ച കെട്ടിയിറങ്ങിയ സിദ്ധന്മാരുടെ മുഖം മൂടി പിച്ചിച്ചീന്തുവാൻ പോന്നതാണ്‌ ഈ രചന.

പത്തൊമ്പത്‌ കഥകളടങ്ങുന്ന സുലൈഖാ സ്വയംവരം എന്ന ഈ സമാഹാരത്തിൽ മുരിങ്ങയില പോലൊരു പാട്‌, ലോരിതയുടെ മോഹങ്ങൾ, ചില്ലുകൾ, അഞ്ചാൾ, ഒരു നുറുങ്ങു നിലാവ്‌, കവലക്കളി, അത്രയൊന്നും രസകരമല്ലാത്ത ഒരു കഥ, നരകത്തിലെ വിറക്‌, ജിന്ന്‌, സന്ധ്യയ്‌ക്ക്‌ ചുവക്കുന്ന കവല, അയലിൽ ഒരു കോഴി, ശാന്തിയാത്ര…. അങ്ങനെ തൊണ്ണൂറുകളിലും അതിനു മുമ്പും അബു എഴുതിയ കഥകളാണ്‌. പല രചനകളിലും ജനക്കൂട്ടം കഥാപാത്രങ്ങളാകുന്നത്‌ ഏതാനും പ്രയോഗങ്ങളിലൂടെയാണ്‌.

കഥകൾക്ക്‌ കാലവും വയസ്സും കൂടുന്നതും മൂപ്പേറുന്നതും അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നാണ്‌ കഥാകൃത്തിന്റെ വാദമെങ്കിലും ഇതിലെ ചില കഥകൾക്ക്‌ മുപ്പെത്താതെ വന്നത്‌ ശ്രദ്ധിക്കാതെ പോവരുത്‌. ചില കഥകളിൽ ഒരേ ഭാവതലങ്ങൾ പലപ്പോഴും അലോസരമാവുന്നുണ്ട്‌ എന്നതും.

എങ്കിലും സ്വന്തം ദേശത്തിന്റെ ഭാഷാപ്രയോഗങ്ങളും ലളിതമായ ശൈലിയും വായനാസുഖം പകർന്നു അബുവിന്റെ, അതായത്‌ ഏറനാടിന്റെ കഥാകാരന്റെ സ്വന്തം കയ്യൊപ്പായി പരിണമിക്കട്ടെ അത്‌.

​‍്‌

​‍്‌

Generated from archived content: book1_nov26_08.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleലോക സിനിമ കാലത്തിന്റെ കയ്യൊപ്പ്‌ മേടിച്ച ചലച്ചിത്ര പ്രതിഭകൾ
Next articleവേദനകളുടെ മന്ദഹാസം
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English