പ്രണാമ,മൊന്നാല്‍ അര്‍പ്പിക്കുന്നേന്‍
ഈ മെയ് തിരുമുമ്പില്‍!
നിറഞ്ഞനീര്‍മുകില്‍ അവനത് തനുവായ്
നിലത്തിറങ്ങും പോല്‍-
പ്രണാമമിതിനാല്‍ നിപതിക്കുന്നേന്‍
ഭവാന്റെ കാല്‍ച്ചോട്ടില്‍
സ്വരങ്ങള്‍ തനതായുള്ളവ, വിട്ടെന്‍-
സംഗീതാലാപം-
ആകുലമാം ഇതരങ്ങളുമായി-
ക്കലര്‍ന്നുകൊള്ളട്ടെ!
അകലേ മാനസ സരോവരത്തില്‍
അരയന്നം പോലേ
പ്രണാമ,മിതിനാല്‍ പ്രാണന്‍ മൃതിയുടെ-
മറുകരയെത്തട്ടേ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali99.html Author: rabeendranath_tagore