ഗീതം തൊണ്ണൂറ്റിഏഴ്

ഗാനത്തിലൂടെ ഞാനിന്നോളം
തേടിനേ,നങ്ങയെയെമ്പാടും-
എന്നുള്ളിലും പുറംലോകത്തും;

ഓരോരോ വീട്ടിലുമെത്തി ഞാന്‍
ഓരോരോ വാതിലും മുട്ടീ ഞാന്‍
ആരാഞ്ഞുകൊണ്ടേയലഞ്ഞൂ ഞാന്‍

ഗാനത്തിലൂടെഞാനെന്തെല്ലാം
പാഠമിന്നോളം പഠിച്ചീല,
നൂതന വീഥികള്‍ താണ്ടീല!

എന്നന്തരംഗമാം വിണ്ണാകേ
പൊന്നൊളി നീളെപ്പരത്തീടും-
താരാനികരത്തെക്കണ്ടീല!
സൗഖ്യദുഃഖങ്ങളീലാമഗ്നം-
ഗൂഢലോകങ്ങള്‍ കടന്നീല!

എത്തിനേന്‍ മൂവന്തിവെട്ടത്തില്‍-
ഉത്തുംഗമീ മഹാസൗധത്തില്‍,
നിത്യതേ നിന്റെ കവാടത്തില്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali97.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English