ഗീതം തൊണ്ണൂറ്റി ആറ്

തുഴതാഴെവച്ചു ഞാനൊ-
ന്നിളയ്ക്കവേ, യവിടുന്നു-
കരത്തി,ലതെടുക്കുമെ-
ന്നറിവേനല്ലോ

മത്സരങ്ങളഖിലവും
വ്യര്‍ത്ഥമല്ലോ, വരാനുള്ള-
തൊന്നുമേ വഴിക്കുതങ്ങാ-
നിടയില്ലല്ലോ!

അപജയം പലതും നാം
മറക്കുക ; ഭാഗ്യലബ്ധം-
ഇടമിതെന്നു നിനച്ചു-
ങ്ങുറച്ചിരിക്കാം

വിളക്കണഞ്ഞുപോയേക്കാം,
കൊളുത്തുന്ന തിടുക്കത്തില്‍
അറിയാതെ ചിലതൊക്കെ
മറന്നേ പോകാം !

നില, ത്തെന്റെ വിരിപ്പിന്മേ-
ലിരിപ്പുഞാന്‍; ഭവാനിഷ്ട-
സമയത്തീയിരിപ്പിടം
അലങ്കരിക്കാം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali96.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here