ഗീതം തൊണ്ണൂറ്റിമൂന്ന്

കളികളില്‍ മുഴുകി നാം
ഒരുമിച്ചു നടന്ന നാള്‍‍
എളുതായീല നീയാരെ-
ന്നറിവാ, നേതും
ഭയന്നതില്ല ഞാനൊട്ടും
ലജ്ജയാല്‍ ചൂളിയുമില്ല;
നുകര്‍ന്നേ, നത്യുത്സുകം ഞാന്‍
എളിയ ജന്മം!

എത്ര പുലര്‍വേളകളില്‍
ഇഷ്ടതോഴനെന്നമട്ടില്‍
തൊട്ടുഴുഞ്ഞു ഭവാനെന്നെ-
വിളിച്ചുണര്‍ത്തി,
എത്രവനാന്തരങ്ങളി-
ലതികകുതുകമങ്ങയോ-
ടൊപ്പമോടിനടന്നു ഞാന്‍
രസം നുകര്‍ന്നു!

അ,ന്നവിടുന്നാലപിച്ച-
ഗാനമെല്ലാ, മവയ്ക്കര്‍ത്ഥം-
അല്പമറിഞ്ഞീലെന്നാലും
ഏറ്റുപാടീ ഞാന്‍
അതുനേരമൊക്കെയുമെന്‍
അശാന്തമാം അന്തരംഗം
മതിമറന്നല്ലോ നൃത്തം
ആടിനിന്നേ പോയ്!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali93.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here