ഗീതം തൊണ്ണൂറ്റിരണ്ട്

വിടവാങ്ങവേ,യിങ്ങു-
കണ്ടതും കൈവന്നതും
അതുലങ്ങളെന്നോതാ-
നെനിക്കു കഴിഞ്ഞാവു,

ഇജ്ജ്യോതിസ്സമുദ്രത്തി-
ലുത്ഫുല്ലം ശത ദള-
പദ്മത്തില്‍ നിന്നും നറു-
മരന്ദം നുകര്‍ന്നാവൂ,

വിളയാടിനേന്‍, വിശ്വ
രൂപിതന്‍ കേളീ ഗേഹ-
മിതില്‍; എന്നുടലാകെ-
ക്കുളിരേറ്റിയാ സ്പര്‍ശം!

ഇന്നവസാനിക്കേണ-
മെന്‍ ജന്മമെന്നാലാട്ടേ;
ഇച്ചൊന്നതെല്ലാം തിരു-
മുമ്പില്‍ ഞാനുനര്‍ത്തട്ടേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali92.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here