ഗീതം ഒമ്പത്

നിന്ദ്യരില്‍ നിന്ദ്യനും ദീനരില്‍ ദീനനും
നിത്യം പുലരുമിടത്തിലല്ലോ

നിന്‍ കഴല്‍ ചേരുന്നിതേറ്റവും പിന്നിലായ്,
ഒന്നുമില്ലാത്തോര്‍ക്ക് കീഴിലായും!

എമ്മട്ടിലെന്‍ പ്രണാമം ചെന്നു ചേരുവ-
തന്നിലത്തെന്നിവളോരുകില്ല.

നിസ്വര്‍ക്കിട, യ്ക്കവമാനമേ,റ്റങ്ങയോ-
ടൊപ്പമെത്താ, നിവള്‍ക്കാവുകില്ല

ഏറ്റം ദരിദ്രന്റെ വേഷത്തില്‍ ഭൂഷക-
ളേതുമില്ലാതങ്ങു സഞ്ചരിപ്പൂ

നിന്നോടു ചേര്‍ന്നവിടത്തില്‍ ചരിക്കുവാന്‍
എന്നഹംബോധം വഴങ്ങുകില്ല;

മാനധനങ്ങള്‍ നിറഞ്ഞിടത്താണു ഞാ-
നാശിപ്പതെന്നും നിന്‍ സന്നിധാനം.

കേവലമാരുടെ കൂരയിലല്ലോ നിന്‍
വാഴ്, വെനിക്കാവതില്ലങ്ങു പോരാന്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali9.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here