ഗീതം എണ്‍പത്തിയൊന്‍പത്

കല്പ്പന കിട്ടി, യാത്ര പോകുവാ-
നുദ്യതയായി ഞാനിതാ!

എന്നുടപ്പിറപ്പേവരും യാത്രാ-
മംഗളങ്ങളരുളുക,

മന്ദിരം വിട്ടിറങ്ങുവേന്‍ താക്കോ-
ലെന്നില്‍ നിന്നേറ്റു വാങ്ങുക,

മേലില്‍ വേണ്ടയിപ്പാര്‍പ്പിടം , ഇതി-
ന്മേലവകാശമില്ലമേ!

നിങ്ങളേകുമനുഗ്രഹവച-
സ്സൊന്നെനിക്കിനി പോരുമേ!

കൂറ്റുകാരായ് കഴിഞ്ഞു പോന്നിരു-
ന്നിത്രകാലവു,മിങ്ങുനാം

എത്ര തുച്ഛമെന്‍ ദാനം, എന്‍ കൈക-
ളെത്രനേടീ, യതില്പ്പരം!

രാവൊടുങ്ങി, വിഭാതമായ്, എന്റെ
ദീപനാളം പൊലിഞ്ഞിതേ;

ദൂരെയായ് വിളികേള്‍പ്പു ഞാനിതാ
പോകയാ, യെന്റെ കൂട്ടരേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali89.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here