താനേ മറഞ്ഞുപൊയ്പ്പോകു,മൊരിക്ക,ലി-
ക്കാണായകാഴ്ചക,ളാകമാനം;
ഒട്ടും വെളീച്ചം കടക്കാതെ കണ്‍പോള-
രണ്ടുമന്നേര,ത്തടഞ്ഞുപോകും!
പിറ്റേന്നു നേരം പുലരും , പ്രപഞ്ചത്തെ
തട്ടിയുണര്‍ത്താന്‍ പുലരിയെത്തും,
ആളുകളോരോ നിരത്തിലും കൂടിനി-
ന്നാരവം കൂട്ടി,യിടകലരും,
വീടുകളെല്ലാം സുഖങ്ങള്‍ ദു:ഖങ്ങളും
ഏറിക്കുറഞ്ഞും നിറഞ്ഞു നില്‍ക്കും!
ഇക്കഥയോര്‍ക്കെ എന്തൗത്സുക്യമോടെന്റെ-
കണ്‍കളാ കാഴ്ചകള്‍ കണ്ടു നില്‍പ്പു!
കാണായതൊന്നുമേ നിസ്സാരമ,ല്ലിവ-
യേതും വിലപ്പെട്ടതെന്നറിവേന്‍,
അല്പ്പമെന്നാകിലും ഇങ്ങുകൈവന്നവ-
യൊക്കെ മഹത്തര, മെന്നറിവേന്‍
വ്യര്‍ത്ഥമാവാ, മിങ്ങുലബ്ധമാം ജീവിതം
എങ്കിലും ദുര്‍ല്ലഭമെന്നറിവേന്‍
കൈവന്നതും കൈവരാനുള്ളതും മേലി-
ലമ്മട്ടിരുന്നുകൊള്ളട്ടെ; എന്നാല്‍
തുച്ഛമെന്നോത്തെനി, ക്കേകാത്തതൊക്കെയും
ഇക്കരത്തില്‍ ഭവാന്‍ ചേര്‍ക്ക മേലില്‍.
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali88.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English