ജീവിതത്തിനു നീയേ
പരിപൂര്‍ണ്ണത, മൃത്യു-
ദേവ, തെല്ലിടയെന്നോ-
ടുരിയാടി നിന്നാലും!
നോറ്റുഞാ,നായുഷ്കാലം
നിന്നെ സൗഖ്യദുഃഖങ്ങ
ളേറ്റുവാങ്ങി; നിന്‍ നേര്‍ക്കു-
തുടരുന്നിന്നും യാനം;
നീകനിഞ്ഞൊരുകുറി-
നോക്കുകി,ലിവളുറ്റ-
തോഴിയായൊപ്പം പോന്നു-
കൊള്ളുവിന്‍; ആത്മാവില്‍ ഞാന്‍-
വരണമാല്യം കോര്‍ത്തി-
രിപ്പു,നീ ജവാലൊരു-
വരനായ് വരിക! ഞാന്‍
തനതാം വീടില്ലാത്തോള്‍;
വധുവിന്‍ വാഴ്വേ പ്രിയ-
തമനോടൊത്താണല്ലോ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali87.html Author: rabeendranath_tagore