ശബ്ദഘോഷങ്ങള്‍ പാടേ
നിരുദ്ധം; കഥ ബാക്കി-
യുള്ളതൊക്കെയു, മിനി-
ച്ചെവിക്കു ചെവി മാത്രം
എന്‍ പ്രാണാലാപങ്ങളി-
ഗ്ഗാനത്തിലൂടെ മാത്രം!
നിരത്തില്‍ പുരുഷാരം;
ക്രയവിക്രയങ്ങള്‍ തന്‍
പൊടിപൂരം;ഒട്ടിള-
വേല്‍ക്കെ,യീ മധ്യാഹ്നത്തില്‍
തിരക്കിട്ടാരാ, ണെന്നെ
ഉണര്‍ത്തി മറഞ്ഞവന്‍?
പൂവുകള്‍ വിരിഞ്ഞാവു
നേരമല്ലാ നേരത്തും
മാമകോദ്യാനത്തില്‍, തേ
നുണ്ണുവാന്‍ വെയിലത്തും
ആയിരം പൂത്തുമ്പികള്‍
മൂളിക്കൊണ്ടണഞ്ഞാവൂ!
നന്മതിനമകള്‍ തിരി-
യാതെ ഞാനലസമായ്
തള്ളി നാളുകള്‍, പ്രിയ-
തോഴ, നിഷ്ഫലം നീയീ-
ന്നെന്തിനേ വിളിക്കുന്നെ-
ന്നുള്ളത്തെ വീണ്ടും വീണ്ടൂം?
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali85.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English