വീട്ടിലവളെതിരഞ്ഞു പോയിട്ടു ഞാന്‍
വീണ്ടും മടങ്ങുകയല്ലോ – എങ്ങും
കണ്ടെത്താനായീലല്ലോ!
ഏറ്റം ചെറുതെന്റെ വീട്, പൊയ്പ്പോയവ-
യേതും തിരികെ ലഭിക്കാന്‍
ഏറെ വിഷമമാണല്ലോ;
താവകഗേഹം വിശാലം, ഇങ്ങു-
തേടുവാ, നെത്തിനില്‍ക്കുന്നേന്‍ – സാന്ധ്യ-
ശോഭ താവുന്ന നിന്‍ വിണ്ണില്‍
തൃഷ്ണക, ളാശകള്‍ ദുഃഖസുഖങ്ങളും
നഷ്ടമാവാത്തോരിടത്തില്‍, വന്നു-
നില്‍പ്പേനതി വ്യഥയോടെ;
തെല്ലമൃതം പോലും ശേഷിപ്പതില്ലിനി;
നിന്‍ കൃപയാം സുധാസ്പര്‍ശം- ഏറ്റു
നിന്നാവുഞാനാത്തഹര്‍ഷം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali83.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English