ഗീതം എണ്‍പത്തി ഒന്ന്

പ്രഭുവിന്‍ മന്ദിരം വിട്ടു-
പോകവേ പടയാളികള്‍‍
ഒളിച്ചുവെച്ചതെങ്ങാവാം
ആവനാഴിക,ളമ്പുകള്‍?

മാര്‍ച്ചട്ടയെന്നിയേ, കയ്യില്‍-
ആയുധങ്ങളെഴാതെയും
നിസ്വരായ് താന്തരായ് നില്പ്പു
നിസ്സഹായതയോടവര്‍!

അവര്‍ക്കുമേല്‍ ശരവര്‍ഷ-
മേല്പ്പിപ്പു ശത്രുസഞ്ചയം
നാലുദിക്കുകളില്‍നിന്നും
തടവെന്യേ നിരന്തരം

പ്രഭുവിന്‍ മന്ദിരം പൂകാന്‍
തിരികെപ്പോകവേ, യവര്‍-
എങ്ങുവച്ചുമറ, ന്നാവോ
തനതാം ശസ്ത്രമൊക്കെയും?

വാളില്ല കുലവില്ലില്ല
ശരമി,ല്ലാവനാഴിയും;
എങ്കിലും തങ്ങിനില്‍ക്കുന്നു
ശമഭാവം മിഴികളില്‍!

ആയുഷ്ക്കാല,ത്തവര്‍ താനേ
നേടിവച്ചുള്ളതൊക്കെയും
മടക്കയാത്രപോം നേര-
ത്തവരേ വിട്ടുപോയിതേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali81.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here