നിന്നില്‍ നിന്നു പിരിയുക മൂലം
മന്നിനെച്ചുഴുമാകുലഭാവം-
കാണ്മിതേ രൂപവൈചിത്ര്യമോടേ
വാനി, ലബ്ധിനഗങ്ങളി, ലെങ്ങും!
കണ്ടുനില്‍ക്കുന്നു നിര്‍ന്നിമേഷം വിണ്‍-
മണ്ഡലത്തി, ലുഡുനിര സര്‍വം;
പല്ലവങ്ങളില്‍ ശ്രാവണവര്‍ഷ-
ബിന്ദുപാതത്തില്‍ നിന്‍ ശബ്ദഘോഷം !
വീടുതോറും ഘനീഭവിച്ചുള്ളോ-
രാശയായ്, സുഖദു:ഖങ്ങളായും-
ഏറെ ദുസ്സഹമാം നിന്‍ വിരഹം
ഏറ്റിടുന്നു വ്യഥയുടെ ഭാരം;
ആയതെന്നില്‍ നിറയ്ക്കയാണേതോ
ആര്‍ദ്രതയെഴും ആലസ്യഭാവം
ആ വിരഹം നിറയുന്നിതുള്ളില്‍
ഗാനമായ് പ്രതിധ്വാനങ്ങളായും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali80.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English