ഗീതം എട്ട്

പേറുകയില്ല ഞാന്‍ മേലിലെന്റെയി-
ബ്ഭാരമേതും തലക്കുമേല്‍

വന്നു നില്‍ക്കുകയുമില്ല ഭിക്ഷുവായ്
സ്വന്തമുമ്മറത്തിണ്ണയില്‍

നിന്റെ കാല്‍ക്കലിറക്കിവയ്ക്കുമീ
വന്‍ ചുമടുകളൊക്കെയും;

സ്വച്ഛമായ് പ്പുറത്തു പോം; തിര-
ഞ്ഞെത്തിടാ ഞാനൊരിക്കലും

ഉന്നയിക്കാ പരാതിയൊന്നിതേ-
ച്ചൊല്ലിയാരുടെ മുന്നിലും!

എന്റെ മോഹം തൊടുമ്പോഴേ പ്രഭ-
യറ്റുപോമേതു വസ്തുവും ;

ദുര്‍മ്മദംലേശമേല്പതൊക്കെയും
പങ്കിലം; ഞാനൊഴിഞ്ഞുപോം!

ദുസ്സഹം , തവ പ്രേമമാധുരി-
സ്പര്‍ശമേല്‍ക്കാത്തതൊക്കെയും !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali8.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here