ഗീതം എഴുപത്തിയൊന്‍പത്

നിന്‍ ഗളത്തില്‍ ചാര്‍ത്തുവാ,നൊരോമല്‍-
പ്പൊന്മുത്തുമാല്യം ഞന്‍ കോര്‍ത്തുവച്ചു;

അര്‍ക്കചന്ദ്രന്‍മാര്‍ വലതുവച്ചാ
തൃപ്പാദത്തില്‍ മാല ചുറ്റിനില്പ്പു;

എന്‍ ദു:ഖഹാരവും അംബികേ നിന്‍-
അംഗ, മലകൃതമാക്കിയാവൂ!

ഇങ്ങുള്ള സമ്പല്‍ സമൃദ്ധിയെല്ലാം
നിന്‍മുതല്‍ തന്നെയെന്നോര്‍ക്കുവേന്‍ ഞാന്‍

നല്‍കാമെനിക്കതു വേണമെങ്കില്‍
അങ്ങേക്കു വേഗം തിരിച്ചെടുക്കാം!

ദു:ഖമിതെന്‍ ധനം , നീയൊരാളേ
രത്നത്തിന്മാറ്റു തിരിച്ചറിയു;

ആകയാലര്‍ത്ഥിപ്പേന്‍ ഒന്നുമാത്രം-
ഈയുപഹാര, മങ്ങേറ്റുവാങ്ങു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali79.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here