ഗീതം എഴുപത്തിയെട്ട്

ദേവ,തൃക്കരങ്ങളില്‍
കുടികൊള്ളുന്നൂ കാലം;
ആരംഭമെന്നെന്നാര്‍‍ക്കും
ഗണിക്കാനാവാതേവം!

വന്നുപോകുന്നൂ രാവും
പകലും; യുഗമോരോ-
ന്നങ്ങനെയവിരാമം
വിടര്‍ന്നുകൊഴിയുന്നൂ,

ഏതിനങ്ങേയ്ക്കില്ലാ
തിടുക്കം, അമാന്തവും;
പൂവൊന്നു വിടര്‍ത്താന്‍ നീ
യത്നിപ്പൂ ശതവര്‍ഷം!

എങ്ങളാവട്ടേ നേരം
തികയാത്തവര്‍,തമ്മില്‍-
മത്സരിക്കുവോര്‍, കാലം
പാഴാക്കാന്‍ മടിക്കുവോര്‍.

കേവലം പരന്മാര്‍ക്കായ്
കൃത്യങ്ങള്‍ ചെയ്തീ ഞാനും
പാഴിലാക്കിനേന്‍ കാലം;
ശ്യൂന്യമീ പൂജാപാത്രം!

വന്നുനില്‍ക്കുന്നൂ നേരം-
തെറ്റിയ നേരത്തിവള്‍-
നിന്മുന്നില്‍ ഭയമിയ-
ന്നെ,ങ്കിലു,മൊരിക്കലും-
വൈകുന്നതില്ലാ നേരം-
നിനക്കെന്നറിയുന്നേന്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali78.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English