ഗീതം എഴുപത്തിയേഴ്

ഒന്നുമേ ചെയ്യാതെ കാലം വൃഥാകള-
ഞ്ഞെന്നുഞാനിന്നോള, മോര്‍ത്തു,

ഇന്നറിയുന്നേന്‍ അകമേയിരുന്നെന്റെ-
കര്‍മ്മങ്ങള്‍ നീ ചെയ്തു തീര്‍ത്തൂ.

വിത്തുകളില്‍ മുളപൊട്ടി,ച്ചിളം മലര്‍-
മൊട്ടുകളില്‍ നിറം ചേര്‍‍ത്തും,

നീ നില്പു പൂവുകള്‍ക്കുള്ളില്‍ പരിപക്വ-
മാധുര്യസാരം നിറച്ചും!

ഞാനലസം നിദ്രപൂകിനേന്‍,കര്‍മ്മങ്ങ-
ളേതുമേ തിര്‍ന്നീലെന്നോര്‍ത്തേന്‍,

വെട്ടം തെളിഞ്ഞപ്പോളുദ്യാനമാകെയും
പുഷ്പ സമൃദ്ധമായ്ക്കണ്ടേന്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali77.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here