ഗീതം എഴുപത്തിയഞ്ച്

നായക, നിന്‍ ദിവ്യദര്‍ശന,മിപ്പൊഴേ-
നേടുവാനായീലെങ്കില്‍

പിന്നീടൊരിക്കലും കിട്ടുകില്ലായതെ-
ന്നുള്ളമി, ന്നാര്‍ത്തമായോര്‍പ്പൂ;

ഞാനുറങ്ങുമ്പോ,ഴുണര്‍ന്നിരിക്കുമ്പോഴും
ഈ നിനവെന്നില്‍ നിറവു

ആറാത്ത നൊമ്പരമാ, യാതെന്നുള്ളത്തി-
ലാകെ വഴിഞ്ഞുനിന്നാവൂ!

വ്യാപാരരംഗമാണെഹികം;ഇങ്ങു ഞാന്‍
നേടിയ സമ്പത്തുസര്‍വം-

കേവലം വ്യര്‍ത്ഥമാ,ണെന്ന വെളിവില്‍ ഞാ-
നാകുലയായ് പ്പുലര്‍ന്നാവൂ!

ഈ വഴിയോരത്തിരിക്കെ, വിരിച്ചിട്ട-
പൂഴിയില്‍ മെയ്യൊട്ടു ചായ്ക്കെ,

ദൂരമിനിയു, മുണ്ടെന്നുള്ളൊരാവില-
ഭാവമെന്നില്‍ നിറഞ്ഞാവൂ!

ഓടക്കുഴല്‍ വിളികേള്‍‍ക്കെ, യീ വീടുഞാ-
നേറ്റമലങ്കരിച്ചാലും

ഈ വഴിക്കങ്ങയെ ആനയിക്കാന്‍ എനി-
ക്കാവില്ലയെന്നതേ ദു:ഖം!

സുപ്തിയില്‍, ജാഗ്രത്തി, ലമ്മഹാ ദു:ഖമെന്‍
ഉള്ളില്‍ നിറഞ്ഞുനിന്നാവൂ

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali75.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here