അന്തിമനിദ്രയിലാഴുംവരേയ്ക്കുഞാന്‍
നിന്‍ തിരു സന്നിധാനത്തില്‍
അഞ്ജലീബദ്ധയായ് നില്ക്കാം.
നിന്‍ചിദാകാശത്തണലില്‍ വിജനത-
തഞ്ചുമിടങ്ങളിലെങ്ങാന്‍,
കണ്ണീര്‍ തുളുമ്പും മിഴികളുമായി ഞാന്‍
നമ്രഹൃദയായ് നില്ക്കാം
സഞ്ജനിപ്പിച്ചുനീ,യെത്ര വിചിത്രമീ
സംസാര,മര്‍ത്ഥനിഗൂഢം;
കര്‍മ്മബന്ധത്തിന്‍ കടല്‍ക്കരയില്‍ ജന-
സഞ്ചയമധ്യത്തില്‍ ഞാനും-
കര്‍മ്മബന്ധങ്ങളൊതുങ്ങുവോളം തവ-
സന്നിധാനം കാത്തുനില്ക്കാം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali72.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English