ഗീതം എഴുപത്തിയൊന്ന്

വിലതീരാത്ത പുരസ്കാരങ്ങള്‍
പലതും കനിവോടേകുന്നൂ നീ,

ഇവരുടെ മോഹം തീ,ര്‍ത്തവ പിന്നെയും
അവശേഷിക്കുന്നു-
അങ്ങയിലെത്തിച്ചേരുവതിന്നായ്
പിന്‍തിരിയുന്നു!

നിജകര്‍മ്മങ്ങള്‍ നിറവേറ്റി, തെളി-
നീരുറവകളെല്ലാം-
വിലയം കൊള്‍വു, ജലാഞ്ജലിയര്‍പ്പി-
ച്ചങ്ങേതൃക്കഴലില്‍.

ഇളയില്‍ സൗരഭപൂര്‍ണ്ണത ചേര്‍ക്കിലും
അലരുകളൊക്കെയപൂര്‍ണ്ണങ്ങള്‍,

അവയുടെ അന്തിമമോഹം പൂജാ-
മലരുകളായ് തൃച്ചേവടിയില്‍
അടര്‍ന്നു വീഴുക മാത്രം
നിഷ്ഠയൊടങ്ങേയ്ക്കര്‍ച്ചന ചെയ്യുകില്‍
നഷ്ടപ്പെടുവാനെന്തുള്ളൂ?

കവികള്‍ പലതും പാടുന്നൂ ചിലര്‍
പൊരുളുകള്‍ കണ്ടെത്തുന്നു.
തവ മഹിമാവിന്‍ പുകളുകളെന്യേ
അവയില്‍ വേറെന്തര്‍‍ത്ഥം?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali71.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here