പകലറുതിയായ് നിഴലുകളൂഴി-
പ്പരപ്പില്‍ നീളുന്നു; ജലത്തിനായ് പുഴ-
ക്കടവിലേക്കുഞാന്‍ നടന്നുനീങ്ങുന്നു;
തെളീനീരിന്‍ കളാരവത്തഅ,ലാകുല-
പ്പെടുന്നൊരന്തിവി,ണ്ണതേ സ്വരങ്ങളാല്‍
വിളിക്കയാ,ലിവള്‍ നടതുടരുന്നു;
നിരത്തിതാകെയും വിജനം; എന്‍ പ്രേമ-
തരംഗിണിയലയടിക്കുന്നു, കുളിര്‍-
പകര്‍ന്നിളം തെന്നല്‍ ചുഴലെ വീശുന്നൂ!
ഇനി,യിതുവഴി മടങ്ങുമോ? പുതു-
പരിചയക്കാരെ ലഭിക്കുമോ? അന്യ-
നൊരുവനാപൂഴക്കടവില്‍ തോണിയി-
ലിരുന്നുകൊണ്ടതാ മുരളിയൂതുന്നു!
കുടം നിറച്ചിങ്ങു മടങ്ങുവാന്‍ പുഴ-
ക്കടവില്‍ ഞാനിതാ പടിയിറങ്ങുന്നു!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali70.html Author: rabeendranath_tagore