ഉരിഞ്ഞുകളയുകയാണെന്‍ ഗാനം
ഉടയാടകളഖിലം
അഴിച്ചുമാറ്റുകയാണുടലില്‍ നി-
ന്നണിഭൂഷണ ജാലം
അലംകൃതം തന്‍ മെയ്യെ, ന്നിനിമേല്‍
അതിന്നെഴാ ഭാവം
വിഘ്നമിയറ്റുന്നു വിലയത്തിനു
വിഭൂഷകള്‍ നൂനം-
കിങ്കിലനാദത്താല്‍ നിഹനിപ്പൂ
നിന്‍ മന്ത്രണമഖിലം!
ചപലം മല്‍കവിഗര്‍വ്വം നില്‍പ്പൂ
നിന്‍ സവിധേ വിവശം
തൃച്ചരണങ്ങള്‍ പുല്‍കുകയേ ഹൃദ-
യത്തിനൊരഭിലാഷം.
എളിയൊരു പുല്‍ത്തണ്ടാവാ, നകമേ
വളരുന്നു മോഹം
ഊതിനിറച്ചാവൂ നീ സുസ്വര
വീചികളാല്‍ സദയം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali7.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English