ഗീതം അറുപത്തിയൊന്‍പത്

വിരതിയാലുള്ള മോക്ഷമേ വേണ്ട,മേ;
അറുതിയറ്റനന്താനന്ദ പൂര്‍ണ്ണമീ-
മഹിയില്‍നിന്നു , മതാസ്വദിപ്പേ,നിനി!

ഇളയുടെ മണ്‍കുടം വര്‍ണ്ണസൗരഭ-
മിളിത,മാനന്ദ പൂരിതം,ഇന്നെനി-
ക്കിടതറ്റവെന്യേ നല്‍‍കുകയല്ലിനീ?

ഒരുകെടാവിളക്കില്‍നിന്നു,മായിരം
തിരികളെന്നപോലങ്ങയില്‍നി,ന്നൊളി-
തിരളുമാറുതെളിച്ചദീപം തിരു-
നടയില്‍ ഞാനീ,ന്നുയര്‍ത്തിപ്പിടിച്ചിടാം;

ചപലമിന്ദ്രിയതൃഷ്ണ കെടുത്തിഞാ-
നഭിലഷിപ്പീല, യോഗം വരിക്കുവാന്‍
ചുഴലവും ഗന്ധനാദകലിതമീ-
നിരുപമാനന്ദ,മാസ്വദിക്കാമിവള്‍!

ആളിടട്ടെ യെന്‍ മോഹങ്ങള്‍ മുക്തിയായ്,
പ്രേമ,മുദ്ദീപ്ത ഭക്തിപ്രകര്‍ഷമായ്!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali69.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here