ഗീതം അറുപത്തിയെട്ട്

അന്തരംഗത്തില്‍ കുടികൊള്ളുമദ്ദേഹം
ആരെന്നറിവീല, പക്ഷെ,

എന്തൊരു നൊമ്പരം, എന്തൊരുദ്വേഗമാ-
ണെന്നിലേറ്റുന്നതാ സ്പര്‍ശം!

അജ്ഞനം ചാര്‍ത്തുന്നു കണ്‍കളി,ലെന്‍പ്രാണ
വല്ലകി തൊട്ടുണര്‍ത്തുന്നു

അന്തരംഗം കവി, ഞ്ഞെന്നില്‍നിന്നായിരം
ഛന്ദസ്സുക,ളൊഴുകുന്നു!

നിര്‍മ്മിപ്പു സ്വര്‍ണ്ണവും പച്ചയും നീലയും
വേണ്മയും ചേര്‍ത്തി പ്രപഞ്ചം-

മായികം! പിന്നില്‍ മറഞ്ഞിരുന്നെന്‍ നേര്‍ക്കു-
നീളുന്നു തൃപ്പാദപത്മം

നാളുകളോരോന്നു നീങ്ങുമ്പോഴും യുഗ-
മോരോന്നു മാറിടുമ്പോഴും

അനന്ദമുള്ളില്‍ നിറയ്ക്കയാണദ്ദേഹം;
ഞാനാ മറയിലുള്‍ച്ചേര്‍ന്നു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali68.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English