ഗീതം അറുപത്തിയേഴ്

എളിമമറക്കുമ്മട്ട്, ലിവള്‍ക്ക-
ങ്ങരുളുന്നു ചൈതന്യം
എന്തൊരുമായാജാലം! ഇതൊന്നാല്‍
അങ്ങിയലുന്നു വിഭൂത്വം

മ്ശം പലതായ്, അതില്‍നിന്നവിടു-
ന്നകന്നു നില്‍ക്കുന്നു
അതിന്നു പല പല പദങ്ങളാലേ വിവരണമേകുന്നു!

അങ്ങേ വിരഹത്തില്‍ നി, ന്നുരുവം
കൊണ്ടു മാമകദേഹം
ആധികള്‍ ., ഭീതികള്‍, സുഖദു:ഖങ്ങളും
അതില്‍നി, ന്നേല്പൂ വിശ്വം

താണുമുയര്‍ന്നും അതില്‍ തിരമാലകള്‍
ഉളവാകു, ന്നനുവേലം
ഉദയാസ്തമയ ദ്യുതിക, ളതില്‍നി-
ന്നഴകേലുന്നു നിത്യം!
എന്നിലുണര്‍ന്നുപൊലിഞ്ഞ കിനാവുകള്‍
അങ്ങേജ്ജയ, മപജയവും

രാത്രികള്‍, പകലുകള്‍, ചായം പൂശിയ
ചിത്രപടത്താലല്ലോ
അവിടുന്നെന്നെ മറയ്ക്കുന്നു പല-
വരകള്‍ ചേര്‍ത്തും മായ്ച്ചും

നമ്മുടെ ലീലാകലവികളാലെ
വിണ്ണിദ, മേറ്റം മുഖരം
കാറ്റിലുലഞ്ഞു ലതാകുഞ്ജ്ങ്ങള്‍
ചേര്‍പ്പു മര്‍മ്മരഘോഷം
കേളികളില്‍ നാം മുഴുകേ, കാലം
നീളുകയാണതിവേഗം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali67.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here