ആവുകയില്ലേ നിന,ക്കാനന്ദ മേളമിതില്‍
ആകണ്ഠം മുങ്ങാനും
ഇളകിത്തുടിക്കാനും , പൊടിയായലി, ഞ്ഞതില്‍
വിലയം കൊള്ളാനും ?
മൃതിയുടെ മരവീണയില്‍ നിന്നു വിണ്ണോളം
ഉയരുന്നുണ്ടാ നാദം
ഇനചന്ദ്രന്മാരെയുദ്ദീപ്തമാക്കു;ന്നതും
അറിവീലേ നിന്‍ കര്‍ണ്ണം?
മദമിയറ്റുന്നൊരാ ഗാനത്തിന്‍ താളത്തില്‍
അകലത്തേയ്ക്കൊഴുകുന്നോര്‍-
അറിവീല ലക്ഷ്യം, തിരിഞ്ഞുനോക്കാനുമേ
കഴിവീലൊരുത്തര്‍ക്കും;
വഴിയിലെ വിഘ്നങ്ങള്‍ വകയ,ല്ലവര്‍ക്കതി-
സുഖദമാണീയാനം
ഒഴുകുമീയാനന്ദപ്പുഴയില്‍ പുളച്ചൊന്നു-
മുഴുകാവൂ നീ വേഗം !
ചുവടുവച്ചാടുന്നിതാറു ഋതുക്കളും ;
ഈ മഹാ നടനത്തില്‍
സ്വരമായും നിറമായും പരിമളമായും ചേര്‍
ന്നലിയാവൂ നീയെന്നും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali66.html Author: rabeendranath_tagore