രാപകലെന്റെ സിരാചക്രത്തില്‍
പ്രാണതരംഗങ്ങള്‍
ഉലകിനെ വെല്ലാനായി,ട്ടവിരത
മുഴറിപ്പായുന്നു;
പ്രാണനതൊന്നേ ചേര്‍പ്പു കരളില്‍
സുരസ്വരമാലാപം,
താളലയങ്ങളിണക്കി ച്ചെയ്‌വൂ
നീരവമായ് നടനം
പ്രാണനതൊന്നാണല്ലോ ഭൂവിന്‍
മൃണ്മയമാം മെയ്യില്‍
തളിരുകളായ്, തൃണരാശികളായും
വികസിപ്പു സതതം!
ജനിമൃതിയെന്ന പെരും കടലതിനു
കളിക്കാന്‍ പൂന്തൊട്ടില്‍
തിരമാലകളുടെ താളത്തില്‍ ചേ-
ര്‍ന്നിളകാ, നാലോലം!
അനന്തമാം ആ പ്രാണന്‍ മാമക-
തനുവില്‍ , ധമനികളില്‍
പ്രസരിക്കുന്നു, തുടിപ്പേറ്റുന്നു
പ്രതിനവമീ ലാസ്യം !
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali65.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English