ഗീതം അറുപത്തിനാല്

രവികിരണങ്ങള്‍ കൈനീട്ടി ത്തൊ-
ട്ടിളയെത്തഴുകുന്നു;

പകലൊളി, യെന്തുഹരിക്കാനായെന്‍?
പടിയില്‍ നില്‍ക്കുന്നു?

ആകുലമെന്‍ ഗാനാലാപം,മിഴിനീ-
രീറന്‍ ചേര്‍ത്തൊരുമേഘം-

മാറിലിവള്‍ക്കെഴുമാവരണം; അതു-
തന്റേതാക്കാനാവാം!

വര്‍ണ്ണാഞ്ചിത,മതിചഞ്ചല,മതിലു-
ണ്ടങ്ങേ,ക്കേറ്റം പ്രേമം

അതിനാലങ്ങുമറ്ച്ചേ വയ്പൂ
നിഴലില്‍, തന്റെ പ്രകാശം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali64.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here