ഗീതം അറുപത്തിമൂന്ന്

അ,ങ്ങനന്താകാശം,അന്തിയുറങ്ങുവാന്‍
അങ്ങതന്‍ പ്രേമമെനിക്കുനീഡം;

വര്‍ണ്ണമായ്, ഗന്ധമായ്, നാദമായ് നിന്‍ രാഗം
എന്നെച്ചുഴലും കരവലയം!

സൗവര്‍ണ്ണതാലത്തില്‍ മാല്യവുമാ,യുഷ-
സ്ന്ധ്യയിബ്ഭൂവെ,യലങ്കരിക്കാന്‍,

കാലികള്‍ മേഞ്ഞുകഴിഞ്ഞ വയല്‍കേറി
കാല്പ്പാടെഴാത്ത വരമ്പിലൂടെ-

പശ്ചിമ സാഗര തീര്‍ത്ഥം തുളുമ്പുന്ന
പൊല്‍ക്കുടമേന്തി വരുന്നുമന്ദം;

അന്തരാത്മാവിന്റെസഞ്ചാരവിഥിയാം
വിണ്ടല,മങ്ങതന്‍ നിത്യഗേഹം

രാ,പകല്‍,വര്‍ണ്ണ,നാദങ്ങ,ളില്ലങ്ങെങ്ങും
ജീവന്റെ കോലാഹലങ്ങളില്ല!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali63.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here