ഗീതം അറുപത്തിരണ്ട്

ഒരു നാളു, മൊരുവെളിച്ചത്തിലും അറിയാതെ
യൊരുവ,ളെന്നുള്ളിലൊളിച്ചിരിപ്പു

തിരുമുമ്പിലവളെ ഞാനന്തിമഗാനമായ്
അവസാന ദാനമായ്, കാഴ്ചവയ്പ്പു!

അവളെയെന്‍ വാക്കുകള്‍ക്കനുനയിപ്പിക്കുവാ-
നിതുവരേയ്ക്കായീല തെല്ലു പോലും

അവളെ വശീകരിക്കാ, നെന്റെ ഗാനങ്ങള്‍-
ക്കെളുതായി, ലിന്നോളമെന്തുകൊണ്ടും!

അതിമനോമോഹന രൂപം ധരിച്ചവ-
ളൊരുവരും കാണാ, തൊളിഞ്ഞു നില്‍പ്പൂ

അതിമൂകമേകാന്തതയില്‍ മറഞ്ഞവള്‍
പുലര്‍വെട്ടമേശാതെ മാറിനില്‍പ്പു

അവളുമൊത്തലയുന്നേന്‍ ദേശാന്തരങ്ങളില്‍;
അവളിലാണെഞയ, മപജയവും

അരികിലുണ്ടെങ്കിലും അകലത്തൊഴിഞ്ഞവള്‍
അതുനേരമൊക്കെയും ദൂരെനില്‍ക്കും!

അവളെക്കൊതിച്ചവരൊക്കെയും പിന്‍വാതില്‍-
പ്പഴുതൂടെയെങ്ങോ മറഞ്ഞുപോയി

അവിടുന്നൊരാനാളുമാത്രം കണ്ടറിയുമെ-
ന്നകമേ നിനച്ചവള്‍ നിന്നുപോയ്!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali62.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English