ഗീതം അറുപത്തിയൊന്ന്

എന്നുടലില്‍, ഹൃദയത്തില്‍ വാര്‍ന്നിടും-
ഏതമൃതജലം നുകരാനാവാം
തിരുവുള്ളത്തില്‍ ദാഹം?

നിന്‍ നിറവാര്‍ന്ന പ്രപഞ്ചത്തിന്‍ നിഴല്‍-
എന്‍ മിഴികളില്‍ നിറയുന്നതു കാണാന്‍
അങ്ങേയ്ക്കുണ്ടോ മോഹം?

മമ കര്‍ണ്ണങ്ങളിലെങ്ങാന്‍ കുടികൊ-
ണ്ടുറവി, ട്ടൊഴുകും ഗീതം,
നുകരുവതോ നിന്‍ ലക്ഷ്യം?

അങ്ങുരചിച്ചോരുലകം അതീവ
മനോഹരമായ് വിരിയുകയാണെന്‍
ഉള്ളി, ലൊരുജ്ജ്വല കാവ്യം!

ആയതിലേറ്റം പ്രീതന്‍ നീയെ-
ന്നറിയുന്നേര, ത്തുച്ചസ്ഥായിയില്‍
ഉയരുന്നെന്‍ സംഗീതം;

എന്റേതായ്ത്തീ,ര്‍ന്നുള്ളത്തില്‍ കുടി-
കൊണ്ടേ നുകരുകയല്ലീ നീയ-
ഗ്ഗാനാമൃത, മവിരാമം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali61.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here