ഗീതം ആറ്

വേഗമാകട്ടേ,യിറുത്തെടുത്താലുമെന്‍
ജീവിതപേലവ പുഷ്പം

അല്ലെങ്കി, ലായതടര്‍ന്നു വീഴാം നില-
ത്തെന്നു പേടിക്കുന്നു ചിത്തം.

നിന്മലര്‍ മാലിന്യത്തിലിച്ചെറു പൂവിന്നു
തെല്ലിടമില്ലെയെന്നാവാം

എങ്കിലുമത്യന്ത ധന്യം, തവകര-
സ്പര്‍ശത്തിനാലിതിന്‍ ജന്മം!

വീഴാമിരുള്‍ , സാന്ധ്യവേളയാകാം , തവ
പൂജാമുഹൂര്‍ത്തം കഴിയാം,

ഇമ്മലിരിന്‍ നിറം മങ്ങാം, മരന്ദവും
ഗന്ധവും വാര്‍ന്നു പൊയ്പ്പോകാം;

മംഗളം വായ്ക്കുമീ വേളയില്‍ പൂജക്കു
കൈക്കൊള്‍ക നീയിതു വേഗം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali6.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English