ഗീതം അന്‍പത്തിയൊന്‍പത്

എന്നരികിലേക്കാനയിച്ചു ഭവാ-
നെത്രപേരെ, ഞാനോരാത്ത കൂട്ടരെ,

എത്രഗേഹങ്ങളിലിടം തന്നെനി-
ക്കുറ്റവരാക്കി മാറ്റിനീ, യന്യരെ!

താവളമൊക്കെവിട്ടു ഞാനാകുല-
ഭാവമോടെയിറങ്ങിത്തിരിക്കവേ,

നീ പുരാണന്‍, പുതുമകളേതിലും-
വാഴുവോ, നെന്നു തെല്ലുമോര്‍ത്തീല ഞാന്‍!

ജീവിതത്തില്‍, മൃതിയില്‍, ഇഹപര-
യാത്രയില്‍ വഴികാട്ടിയായിങ്ങനെ-

എന്നോടൊപ്പം നടന്നു, പരിചയം-
തന്നു നീ പരന്മാരുമായ് നിത്യവും!

അങ്ങയെ അറിയുന്നവര്‍ക്കന്യരി-
ല്ലൊ,ന്നിലുമില്ല ഭീതിയൊരിക്കലും

ആരിലു, മനുരഞ്ജനമേറ്റി നീ-
യാരമിക്കുന്നദൃശ്യനായെങ്ങുമേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali59.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here