ഗീതം അമ്പത്തിയാറ്

നിറയുന്നൂ ലോകം നിറന്ന വെട്ടത്താല്‍,
മിഴികളെയതു കഴുകുന്നൂ, മമ-

കരളിനെയപഹരിക്കുന്നൂ,തവ-
നടനകേളി,യെന്‍ ഹൃദയവീണയില്‍-

അതുലരാഗങ്ങളിയറ്റുന്നു; മാന-
മുണരുന്നൂ, തെന്നലിളകുന്നു,വിശ്വ-
പ്രകൃതി പുഞ്ചിരി പൊഴിച്ചുനില്‍ക്കുന്നു!

നിറവെളിച്ചത്തിന്നൊഴുക്കില്‍ പൂഞ്ചിറ-
കിളക്കി വിണ്ണിലേക്കുയരുന്നായിര-

ക്കണക്കിനു വര്‍ണ്ണശലഭങ്ങള്‍; അതിന്‍ –
തിരയില്‍ വല്ലികളിളകിയാടുന്നൂ!

മുകിലുകള്‍തോറും സുവര്‍ണ്‍നകാന്തിചേര്‍-
ത്തുയിര്‍ക്കുന്നു താരാമണികള്‍ , പച്ചില-

പ്പറ്റര്‍പ്പുകള്‍ കോരിത്തരിപ്പോടേ ചിരി-
ച്ചുലയുന്നൂ;സ്വര്‍ഗ്ഗതരംഗിണി നിറ-
ഞ്ഞമൃതമഅയ് കരകവിഞ്ഞൊഴുകുന്നു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali56.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here