ഗീതം അന്‍പത്തിനാല്

മാറിയില്ലുറക്കച്ചട, വിപ്പൊഴും-
തൂമിഴിത്തുമ്പു ചിമ്മുന്നതെന്തു നീ?

മുള്‍പ്പടര്‍പ്പുകള്‍ തോറുമേ വാരിളം-
മൊട്ടുക, ളിതള്‍ നീട്ടി നില്‍ക്കുന്നതും

സമയ, മേറെക്കടന്നുപോയെന്നതും,
അലസനിദ്രയില്‍ നീയറിഞ്ഞീലയോ

ദുര്‍ഗ്ഗമം രഥ്യയേറ്റം വിജനം , അ-
ങ്ങഗ്രഭാഗത്തു നില്പ്പു പ്രിയതമന്‍,

വ്യര്‍ത്ഥമാക്കൊലാ നേര, മങ്ങന്തിക-
ത്തെത്തുവാന്‍ നീയുഴറ്റോടെ പോവുക!

സൗരമണ്ഡലം ചുട്ടുപൊള്ളിക്കയാല്‍
കമ്പനം കൊണ്ടു നില്‍ക്കുന്നു വിണ്ടലം;

തീയെരി മരുഭൂമി , മരീചിക-
നീര്‍ക്കയാല്‍ മറയുന്നു ദിങ്മണ്ഡലം!

എന്തിനെന്നൊരാ, താനന്ദവായ്പ്പിനാല്‍
നിന്നകം തുഇടിക്കുന്നുവോ തുന്ദിലം?

അങ്ങുനിന്നൊഴുകും വേണുനിസ്വനം –
നിന്നിലേറ്റുന്നുവോ തീവ്രനൊമ്പരം?

മാടി മാടി വിളിക്കുന്നു നിന്നെയാ
താരനാദം മധുരം മനോഹരം

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali54.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here