തോളിലങ്ങണിയുന്നൊരംഗദം
ചാരുകാഞ്ചന നിര്‍മ്മിതം
താരകാവലീമണ്ഡിതം രത്ന
രാജിയാലെങ്ങുമങ്കിതം!
മിന്നല്‍ പോല്‍ തിളങ്ങുന്നു നീ കര-
ദണ്ഡിലേന്തിടുമായുധം –
സന്ധ്യാദീപ്തിയില്‍ മുങ്ങിയ പക്ഷി
രാജ പക്ഷങ്ങള്‍ മാതിരി!
ജീവിതാന്ത്യമായെന്നപോലെന്നില്
ഏറിടുന്നുണ്ടു നൊമ്പരം
എന്നെവിട്ടെങ്ങോ പോകയോ പ്രാണ-
സ്പന്ദനം , ക്ഷണ ഭംഗുരം ?
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali52.html Author: rabeendranath_tagore