അരനിമിഷം നിന്നരികിലിരിക്കാന്‍
അനുമതിയരുളുക മേ;
മുഴുമിക്കാമെന്‍ വേലകളെല്ലാം
പിറകെ പിഴയെന്യേ:
കര്‍മ്മത്തിന്റെ പെരുങ്കടല്‍ താണ്ടി-
ക്കഴിവേ, നവിരാമം
നിന്മുഖ ദര്‍ശനമൊന്നുലഭിക്കാ-
ഞ്ഞുള്ള, മതിശ്രാന്തം.
വസന്ത മര്‍മ്മര നിശ്വസത്താല്‍
മുഖരം മലര്‍വാടം
വള്ളിക്കുടിലുകളില്‍ വരിവണ്ടുകള്‍
മുരളുവതിന്‍ നാദം
മിഴികള്‍ തമ്മിലുഴിഞ്ഞു നമുക്കീ
വിജനതയില്‍ മേവം
ജീവ സമര്‍പ്പണ ഗാനാലാപന-
മാധുരി ഞാന്‍ പകരാം.
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali5.html Author: rabeendranath_tagore