തന്മണിപീഠം വെടിഞ്ഞു ഭവാനെന്റെ-
മന്ദിരപ്രാന്തത്തിലെത്തി,
തീരെവിജനം പരിസരം, ഏക ഞാ-
നാലാപത്തില്‍ മുഴുകി.
കേട്ടിരിക്കാം ഭവാന്‍, ആകയാലാവണം
താഴേക്കുതാനേയിറങ്ങി-
ഒച്ചയനക്കങ്ങളൊന്നുമില്ലാതെന്റെ-
മച്ചകവാതില്‍ക്കലെത്തി!
അങ്ങുവാഴും സഭാമണ്ടപമെത്രമേല്‍
മന്ദ്രസംഗീതമുഖരം!
സിദ്ധിയേലും മഹാഗായകവൃന്ദത്താല്‍
അത്യന്തധന്യ, മാരംഗം.
എങ്കിലും നിസ്സാര, നെന്റെയിശ്ശബ്ദവും
ഉജ്ജ്വലത്താക്കിനീ,യേറ്റം
വിശ്വസംഗീതസദിരില്‍ വിലയന –
മര്‍ന്നിതേ ദീനമെന്‍ ശബ്ദം
മംഗല്യഹാരവും പേറി, നീ ചാരത്തു-
വന്നതെന്‍ ഭാഗ്യാതിരേകം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali48.html Author: rabeendranath_tagore