കണ്‍കള്‍ വഴിയി,ലയച്ചുംകൊണ്ടേ-
കഴിച്ചിടുന്നേന്‍ നേരം,
ഭയമു,ണ്ടേഴുവെളുപ്പിനുമുമ്പെന്‍
മിഴികളടഞ്ഞേ പോകാം!
അമ്മഹിതാത്മാ,വപ്പൊഴുതെങ്ങാന്‍
എന്‍പടിവാതിലി,ലെത്താം
അപ്പോഴെന്നെ ത്തട്ടിയുണര്‍ത്താന്‍
അമ്പേമുതിരാ,യ്കയാരും!
പുലര്‍വെട്ടത്തില്‍ കിളികള്‍ പൊഴിക്കും
കളമൃദുകൂജന രാഗം-
പുത്തനിലഞ്ഞിപ്പൂവിന്‍ ഗന്ധം
പൂശിയ കാറ്റിന്‍ സ്പര്‍ശം-
ഇന്നിവയാലേ കണ്ണുതുറക്കാന്‍
തെല്ലു,മിവള്‍ക്കിഷ്ടം,
അവിടുന്നെത്തുന്നേരവുമുണരാന്‍
അകമേയില്ലാ കുതുകം!
അങ്ങുന്നെന്നെ സ്പര്‍ശിക്കുമ്പോള്‍
അറിയാതെഞാനുണരാം;
ആ മുഖദര്‍ശനപുണ്യം നേടാന്‍
മിഴികള്‍ താനേ വിടരാം,
ആമന്ദസ്മിത കാന്തിയിലെന്നുടല്‍
നിറയേ പുളകം കൊള്ളാം,
കണ്മുന്നിലവന്‍ മുഴുമിക്കാത്തൊരു
കനവുകണക്കേ നില്ക്കാം!
എന്നെയുണര്‍ത്തീടട്ടേ പുലരിയി-
ലമ്മതിമോഹന വദനം
ആ ദൃശ്യലണിഞ്ഞാവൂ ഞാ-
നവിരതം അവികലസൗഖ്യം
ആമുഖദീപ്തി സ്മരണത്താലെ, യ-
ണിഞ്ഞാവൂ രോമാഞ്ചം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali46.html Author: rabeendranath_tagore