ഗീതം നാല്പ്പത്തി അഞ്ച്

എത്രയോ കാലമായ് അങ്ങുതുടരുന്നി
തെന്നെത്തിരഞ്ഞുള്ള യാത്ര

അങ്ങേ മറ്ക്കുവാന്‍ ആവില്ലൊരിക്കലും
അര്‍ക്ക ചന്ദ്രന്മാര്‍ക്കും തീര്‍ച്ച!

എന്നും പുലര്‍ച്ചയില്‍ , സായന്തനത്തിലും
നിന്മൃദുസഞ്ചാര രാവം

കേള്‍പ്പുഞാ, നന്ത:കരണത്തില്‍ നിന്‍ ദൂതന്‍
മുട്ടിവിളിപ്പതിന്‍ നാദം

ഇ, ന്നതിവ്യാകുലമെന്മനം, ആനന്ദ
തുന്ദിലമാം ഇടയ്ക്കല്പം

വേലകളെല്ലാം മുഴുമിക്കുവാനിട-
വേള , യൊത്തിരി മാത്രം!

താവുന്നതുണ്ടിങ്ങു വീശുന്ന തെന്നലില്‍
താവക ശ്വാസ സുഗന്ധം !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali45.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here