കേള്‍ക്കുവതില്ലേ നിങ്ങള്‍ ദൂര-
ത്തവന്റെ പദവിന്യസനം?
അനന്തവീഥികള്‍ പിന്നിട്ടിങ്ങവ-
നണയുകയാ,ണതിചടുലം!
യുഗങ്ങള്‍, രാപകലുകള്‍,പിന്‍ തള്ളി
ത്തുടരുകയാണോ യാനം
മൂളുകയാ, ണുന്മാദി കണ,ക്കതു
മൂലം ഞാന്‍ പുതുഗാനം,
‘അവന്‍ വരും, വരു’ മെന്നാണതിലെ-
പല്ലവി,യനുപല്ലവിയും!
വസന്ത ചേതോഹരമാം ഓരോ-
വനസാനുക്കള്‍ താണ്ടി,
ശ്രാവണമാസ തമോമയരാവില്‍
നീര്‍മുകിലിന്‍ രഥമേറി,
ആനന്ദാത്മകരൂപന്‍ ചാരേ-
ആഗതനാവുകയായി!
താപങ്ങളിലകമെരിയെ,ക്കേള്‍പ്പേന്‍
ആ മൃദുസാന്ത്വന വചനം
സ്പര്‍ശനമണിയാലവനുഴിയേ,മമ-
മെയ്യിതിലാകെ പ്പുളകം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali44.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English