ഗീതം നാല്പത്തിമൂന്ന്

വഴിയിലേക്കു കണ്ണയച്ചിരിക്കെ,യെ-
ന്നകമേ വായ്ക്കുന്നു പുതുഹര്‍ഷം

കളിയല്ലോ വെയിലും തണലും ; വര്‍ഷര്‍ത്തു-
കഴിഞ്ഞു വന്നല്ലോ മലര്‍മാസം!

ചിലര്‍ പുതുവാര്‍ത്ത യറിയിച്ചെത്തുന്നു,
ചെറുതായ് തൈത്തെന്നലിളകുന്നു,

ശുഭമുഹൂര്‍ത്തമിങ്ങണയുമെന്നോര്‍ത്തു-
കതകുഞാന്‍ തുറ,ന്നമരുന്നു

ഇടയില്‍ പുഞ്ചിരി പൊഴിക്കുന്നു,നെഞ്ഞില്‍
അമൃത സംഗീതമുണരുന്നു

സുരഭിലം തെന്നലിടയ്ക്കുവീശുമ്പോള്‍
സുഖദമെത്ര,യീ വഴിയോരം;

ഇവിടെയിമ്മട്ടി,ലലസം മേവുമ്പോള്‍
അകമേ ആഹ്ലാദത്തിരയാട്ടം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali43.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English