ദേവ, ഭവാനേയെതിരേല്‍ക്കാ, നിവ-
ളേതുമൊരുങ്ങീലല്ലോ,
ഹൃദയേശ്വര, നീയിപ്പോള്‍ വരുമെ-
ന്നടിയന്‍ കരുതീലല്ലോ!
പലരോടൊന്നിച്ചെത്തി ഭവാ, നൊരു-
പരിചയ ഭാവവുമെന്യേ,
അടുത്തുവന്നൂ, പുഞ്ചിരിയാലെന്‍-
അകം കവര്‍ന്നുംകൊണ്ടേ!
പല നാളുകളില്‍ , പല വേളകളില്‍
പതിച്ചുവല്ലോ ഭദ്ര,
മമാന്തരംഗമിതില്‍ നിന്‍ അസുഭല-
പവിത്രതൃപ്പദ മുദ്ര!
ഒരു മൊഴിയോതാ, തെങ്ങാവോ നീ
തുടര്‍ന്നു വീണ്ടും യാത്ര?
തിരഞ്ഞുഴന്നു നടന്നു പലേടം
ഭവാന്റെ കാലടയാളം ,
സ്മൃതിയുടെ പൂഴിയതിയില്‍ച്ചേര്‍ന്നമ്പേ-
പുതഞ്ഞുപോ, യവയെല്ലാം
അമര്‍ന്നുപോയി സുഖദു:ഖങ്ങളില്‍
അടയാളങ്ങള്‍ പോലും !
എന്‍ കളിവീടിന്‍ മുറ്റത്തെഴുമീ-
മണ്‍കൂനകള്‍ ക,ണ്ടേറ്റം
അവജ്ഞയോടേ പോകായ് വാനി-
ന്നലിഞ്ഞിടാവു ചിത്തം.
കളികളില്‍ മുഴുകിയിരിക്കെ, ക്കാതില്‍ –
പതിഞ്ഞ പാദാഘാതം
പ്രതിധ്വനിപ്പതു കേട്ടേ, നകലെ
പ്രകാശഗോളം തോറും,
പ്രപഞ്ച വിസ്മയഗാഥ കണക്കതു-
മുഴങ്ങി വീണ്ടും വീണ്ടും !
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali42.html Author: rabeendranath_tagore