ഗീതം നാല്

എന്‍ ഹൃദയേശ്വര! നിന്‍ മൃദുസ്പര്‍ശമീ-
മെയ്യിലുടനീളം ഞാനറിവൂ,

ആകയാ, ലെന്നംഗകമോരോന്നുമത്യന്ത-
പാവനമാക്കി ഞാന്‍ കാത്തുകൊള്‍വൂ

ഉണ്മയ്ക്കുറവായു, ണര്‍ന്നിരിക്കുന്നു നീ-
യൊന്നന്തരാത്മാവിലെന്നുമെന്നും;

ഇമ്മഹാസത്യമറിഞ്ഞു ഞാന്‍ മിഥ്യയില്‍
നിന്നുമെന്‍ ധ്യാനത്തെ മുക്തമാക്കാം

നിന്‍ദിവ്യസങ്കേതമെന്‍ മനസ്സിനെ
തിന്മകള്‍ തീണ്ടാതെ കാത്തുകൊള്ളാം

നിന്മഹാസന്നിധിധാനത്തി,ലതെന്നാളും
നിര്‍മ്മലപ്രേമനികേതമാക്കാം.

എന്‍ ചര്യകള്‍ക്കു കരുത്തേകുവാന്‍ ഭവാ-
നുള്ളത്തിലുണ്ടെന്നറികമൂലം

നിന്മഹിമാവു വിളംബരം ചെയ്യുമാ-
റെന്‍ കര്‍മ്മമാകെ ഞാനാചരിക്കാം.

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali4.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here