ഗീതം മുപ്പത്തിയെട്ട്

ഉറവയ,റ്റുള്ളം വറളവേ,യെന്നില്‍
കനിവിന്തീര്‍ത്ഥമായ് ഒഴുകിയെത്തുക,

മധുരിമയറ്റ മനസ്സില്‍, ഗാനത്തിന്‍-
അമൃതവര്‍ഷമായ് അവതരിക്കുക!

കഠിനകര്‍മ്മങ്ങളെനിക്കുചുറ്റുമേ
ഭയദര്‍ഗര്‍ജ്ജനമുയര്‍ത്തവേ,ഭവാ-

നതിമൃദുലമാം കഴലുവയ്പ്പൊടേ
കടന്നുവന്നെന്റെ കരളില്‍മേവുക

അതീവതാന്തയായ് അകംതളര്‍ന്നിവള്‍
അഗണ്യകോടിയി,ലൊതുങ്ങിക്കൂടവേ-

തുറന്നുവാതി;ലെന്‍ സവിധത്തില്‍, രാജ-
പ്രതിമനായ് ഭവാനെഴുന്നരുളുക

പെരുകുമാശ്തന്‍ പൊടിപടലമെന്‍-
ചുഴലവും പൊങ്ങിക്കുമിഞ്ഞു കൂടുമ്പോള്‍,

അതില്‍ പ്പുതഞ്ഞുഞാന്‍ കൊടും തമസ്സിന്റെ
അഗാധഗര്‍ത്തത്തി,ലിടറിവീഴുമ്പോള്‍,

പ്രതാപമായ്,രൌദ്രമഹാമഹസ്സായും
പ്രഭോ! ഭവാനെന്നിലുണര്‍വു ചേര്‍ക്കുക!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali38.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here